ലോക ഡോക്ടർ ദിനത്തിൽ, കേരളത്തിലെ പ്രമുഖ അർബുദരോഗ വിദഗ്ധനായ ഡോ. അരുൺ ആർ. വാര്യർ, ടെർമിനൽ കാൻസർ ബാധിച്ച രോഗികളുമായുള്ള തന്റെ വൈകാരികബന്ധങ്ങൾ പങ്കുവെയ്ക്കുന്നു

ആശുപത്രിയിലെ തിരക്കേറിയ പകലുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയാലും എന്നെ വിടാതെ പിന്തുടരുന്ന ചില വൈകാരിക നിമിഷങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. വർഷങ്ങൾ നീണ്ട പ്രാക്ടീസിലൂടെ വൈകാരികമായി തളരാതിരിക്കാനുള്ള കഴിവ് ഡോക്ടർമാർക്ക് ഉണ്ടാകുമെന്നത് സത്യമാണ്. എങ്കിലും ചില സാഹചര്യങ്ങൾ മറ്റേതൊരു സാധാരണ മനുഷ്യനെയും പോലെ എന്നെയും..