ഇന്ന് മെഡിക്കല്‍ സയന്‍സ് ഒരുപാട് പുരോഗമിച്ചിരിക്കുന്നു; മികച്ച ചികിത്സകളിലൂടെ രോഗത്തെ പൂര്‍ണമായി ഭേദമാക്കാനും നിയന്ത്രിക്കാനും സാധിക്കും.

ലോകമെമ്പാടും പ്രതിവർഷം നാലര ലക്ഷത്തിനടുത്ത് ആളുകൾക്ക് വൃക്കയിലെ ക്യാൻസർ ബാധിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും സാധാരണമായ പത്ത് ക്യാൻസറുകളിൽ ഒന്നാണിത്. നിർഭാഗ്യവശാൽ ആദ്യഘട്ടങ്ങളിൽ പ്രകടമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ പലരിലും മറ്റ് രോഗങ്ങൾക്കായി നടത്തുന്ന പരിശോധനകൾക്കിടയിലാണ് ഇത് യാദൃശ്ചികമായി കണ്ടെത്തുന്നത്.

ഇത്തരം ഒരു രോഗാവസ്ഥയുടെ നിർണ്ണയം രോഗിയിൽ വലിയ മാനസിക ആഘാതമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വർഷത്തെ ലോക വൃക്ക ക്യാൻസർ ദിനം ‘വൃക്ക ക്യാൻസറും വൈകാരിക ക്ഷേമവും’ (Kidney Cancer and Emotional Wellbeing) എന്ന വളരെ പ്രസക്തമായ പ്രമേയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രോഗിയുടെ വൈകാരിക ക്ഷേമവും പേഷ്യന്റ് എംപവർമെന്റും ചികിത്സയുടെ അവിഭാജ്യ ഘടകങ്ങളാണ്.

Readmore : https://www.mathrubhumi.com/health/features/world-kidney-cancer-day-2026-emotional-wellbeing-gkzy0484